Breaking News

മകളുടെ വീട്ടിലേക്ക് പോകവെ അച്ഛനും അമ്മയും വാഹനാപകടത്തിൽ മരിച്ചു

കൊച്ചി:മൂവാറ്റുപുഴ നഗരമധ്യത്തില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികൾ മരിച്ചു. വാളകം മേക്കടമ്പ് ഞാറക്കാട്ടില്‍ രാജു (70), ഭാര്യ ലീല (65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നഗരത്തിലെ വണ്‍വെ ജങ്​ഷനിലാണ് സംഭവം.

 

മേക്കടമ്പിൽ നിന്നും പുതുപ്പാടിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കും കോതമംഗലം ഭാഗത്തുനിന്നും നഗരത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയുമാണ് ഇടിച്ചത്. ലോറി ലീലയുടെ ദേഹത്ത് കൂടി കയറിയിറങ്ങി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ദമ്ബതികളെ ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top