Breaking News

സൺറൈസേഴ്സിന് ആദ്യ ജയം

അബുദാബി: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയ്ക്ക് 147 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

ജോണി ബെയര്‍സ്റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top