മുംബൈ: യുവ നടന് അക്ഷത് ഉത്കര്ഷിനെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ അക്ഷതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി.
ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്നേഹ ചൗഹാന് എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത് അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന് തന്റെ അച്ഛനെ വിളിച്ചിരുന്നു.