ന്യൂഡൽഹി: എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു. നാളെ മുതൽ ദുബായിലേക്കുള്ള സർവീസ് പുനരാരംഭിക്കും.വെള്ളിയാഴ്ചത്തെ വിമാനങ്ങൾ ഷാർജയിലേക്ക് തിരിച്ച് വിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ഷാർജ വിമാനത്താവളത്തിലേക്ക് സർവീസ് മാറ്റിയതായി കാണിച്ച് മെസേജ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ സർവീസ് പഴയരീതിയിലാക്കുമെന്ന് അധികൃതർ അറിയിച്ചത്. യാത്ര മുടങ്ങിയവർക്ക് മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യമൊരുക്കും.
എയർഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു
By
September 18, 2020 7:41 pm