Breaking News

സിദ്ധിഖ് മാറിയത് മനസിലാക്കാം.പക്ഷേ ഭാമ?,നടിയെ ആക്രമിച്ച കേസില്‍ കൂറ് മാറിയവര്‍ക്കെതിരെ രേവതി,റിമ,രമ്യ നമ്പീശൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറ് മാറിയവര്‍ക്കെതിരെ നടിയും സംവിധായകയുമായ രേവതിയും റിമ കല്ലിംഗലും. സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര്‍ ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നും രേവതി പ്രതികരിച്ചു.

കൂറ് മാറിയവരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു രേവതിയുടെ പ്രതികരണം. ഒരു ‘സ്ത്രീക്ക്’ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാവരും പുറകോട്ട് മാറുകയാണെന്നും രേവതി പറഞ്ഞു.

നേരത്തെ ഇടവേള ബാബുവും ബിന്ദു പണിക്കറും കോടതിയില്‍ തങ്ങളുടെ മൊഴികള്‍ മാറ്റി, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ അതില്‍ സിദ്ദിഖും ഭാമയും മൊഴി മാറ്റിയിരിക്കുകയാണ് . സിദ്ദിഖ് എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിയും പക്ഷേ ഭാമ, സംഭവം നടന്നയുടനെ പോലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ അവളും നിഷേധിക്കുന്നെന്നും രേവതി പറഞ്ഞു.

ഇത്തരക്കാരെ ഇനിയും കാണേണ്ടി വരുമെന്ന സൂചന നല്‍കികൊണ്ട് സംഭവത്തില്‍ കൂറ് മാറിയ സ്ത്രീകളും സിനിമയിലെ അധികാര ഘടനയുടെ ഇരകളാണെന്നാണ് റിമ കല്ലിംഗലും പറഞ്ഞു.

നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
വഞ്ചന എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നതെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ‘കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക’, രമ്യ നമ്പീശന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top