കണ്ണൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമനടപടിയുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ. തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്‍്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി.