Breaking News

സ്വപ്നയ്‌ക്ക്‌ ആൻജിയോഗ്രാം,റമീസിന് എൻഡോസ്കോപ്പി; നഴ്സുമാരോട് വിശദീകരണം തേടി

തൃശ്ശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ആൻജിയോഗ്രാം എടുക്കും. നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്നക്ക് നാളെയാണ് ആൻജിയോഗ്രാം എടുക്കുക.ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസ്സം ഉണ്ടോ എന്ന് അറിയാനാണ് പരിശോധന.

മറ്റൊരു പ്രതിയായ കെ ടി റമീസിനും ആരോഗ്യ പ്രശ്നം  ഉള്ളതുകൊണ്ട് എൻഡോസ്കോപ്പിക്ക് വിധേയനാക്കും.

അതേസമയം സ്വപ്നയെ  പ്രവേശിപ്പിച്ച മെഡിക്കൽ കോളേജിലെ നഴ്സുമാരോട് വിശദീകരണം തേടി. സ്വപ്ന ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാർ പറഞ്ഞു. പൊലീസ് കാവലുണ്ടായിരുന്നു.നഴ്സുമാരുടെ ഫോൺ വിളിയിലും അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top