Breaking News

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെട്ടു;രണ്ടര വയസ്സുകാരനെ കാണാതായി

ആലപ്പുഴ: ബീച്ച്‌ സന്ദര്‍ശനത്തിനെത്തിയ കുടുംബം ശക്തമായ തിരയില്‍പ്പെട്ട് രണ്ടര വയസുകാരനെ കാണാതായി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്‍-അനിത ദമ്ബതികളുടെ മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ കളിക്കുന്നതിനിടെ അനിതയും കുട്ടികളും തിരയില്‍പ്പെടുകയായിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൃശ്ശൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് അനിത മക്കളുമൊത്ത് ആലപ്പുഴയില്‍ ബന്ധുവായ ബിനുവിന്‍റെ വീട്ടിലെത്തിയത്. ബിനുവും മകനുമൊത്തായിരുന്നു ബീച്ചിലെത്തിയതും. ശക്തമായ തിരമാലയും മഴയും ഉണ്ടായിരുന്നുവെങ്കിലും കുട്ടികള്‍ ബീച്ചില്‍ കളിയില്‍ മുഴുകുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്.

ദിവസങ്ങളായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇവിടെ സന്ദര്‍ശകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. എന്നാല്‍ അധികം സന്ദര്‍ശകര്‍ എത്താത്ത സ്ഥലത്താണ് ഇവര്‍ എത്തിയതെന്നാണ് സൂചന.

കുട്ടികള്‍ കളിക്കുന്നതിനിടെ കാര്‍ മാറ്റിയിടാനായി പോയ ബിനു മടങ്ങിയെത്തിയപ്പോള്‍ എല്ലാവരും തിരയില്‍പ്പെട്ട കാഴ്ചയാണ് കണ്ടത്. എല്ലാവരെയും കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ആദികൃഷ്ണ കൈവിട്ട് പോവുകയായിരുന്നു. ആദ്യം കരയിലേക്ക് തെറിച്ചു വീണ കുട്ടിയെ എടുക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശക്തമായ തിരമാലയടിച്ചതോടെ കൈവിട്ടു പോവുകയായിരുന്നു എന്നാണ് ബിനു പറയുന്നത്. അനിതയെയും കുട്ടികളെയും രക്ഷിച്ച്‌ കരയിലെത്തിച്ചെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനായുള്ള തിരച്ചിലും തുടങ്ങാനായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top