ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോൺ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയെ തകർത്തത്.
മൂസ ഡെംബലേയുടെ ഇരട്ട ഗോൾ നേട്ടത്തിലായിരുന്നു ലിയോണിൻ്റെ മുന്നേറ്റം.
24-ാം മിനിറ്റിൽ കോർനെറ്റിൻ്റെ ഗോളിൽ ലിയോൺ മുന്നിലെത്തി. ആദ്യ പകുതിയിൽ സ്കോർ 1-0
അറുപത്തി ഒമ്പതാം മിനിറ്റിൽ സിറ്റി സമനില ഗോൾ നേടി. ഡിബ്രുയിൻ ആണ് സിറ്റിക്കായി ഗോൾ നേടിയത്.
എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡെംബലേ സിറ്റിയുടെ വിധിയെഴുതി. 79, 87 മിനിറ്റുകളിലാണ് ഡെംബലേ സിറ്റിയുടെ വലകുലുക്കിയത്.
രണ്ടാം പകുതി പകർത്തിയാകുമ്പോൾ സിറ്റിയുടെ ചിറകരിഞ്ഞ് ഒളിമ്പിക് ലിയോൺ സെമിയിലേക്ക് മാർച്ച് ചെയ്തു. സ്കോർ 3-1
ഫ്രഞ്ച്,ജർമ്മൻ ക്ലബ്ബുകളാണ് അവസാന നാലിൽ കടന്നത്. സെമി ഫൈനൽ ലൈനപ്പ് ഇങ്ങനെ,
പി എസ് ജി x ലീപ്സിഗ്
ബയേൺ x ലിയോൺ