Breaking News

യുവേഫ ചാമ്പ്യൻസ് ലീഗ്: പി എസ് ജി ഫൈനലിൽ

ലി​സ്ബ​ൺ: ജ​ർ​മ​ൻ സം​ഘ​മാ​യ ലൈ​പ്സി​ഗി​നെ ത​ക​ർ​ത്ത് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ. ആ​ദ്യ സെ​മി​യി​ൽ ലെ​പ്സി​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് പി​എ​സ്‌​ജി തോ​ൽ​പി​ച്ചു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് പി​എ​സ്ജി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.

എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് പി​എ​സ്ജി​യെ ഫൈ​ന​ലി​ലേ​ക്ക് ന​യി​ച്ച​ത്. കി​ലി​യ​ന്‍ എം​ബാ​പ്പേ ഫ​സ്റ്റ് ഇ​ല​വ​നി​ല്‍ തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ തു​ട​ക്കം​മു​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ക്കു​ക​യാ​യി​രു​ന്നു ഫ്ര​ഞ്ച് ചാ​മ്പ്യ​ന്‍​മാ​ര്‍. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മാ​ർ​ക്വീ​ഞ്ഞോ​സി​ലൂ​ടെ പി​എ​സ്ജി ആ​ദ്യ ഗോ​ൾ നേ​ടി.

42-ാം മി​നി​റ്റി​ൽ ലെ​പ്സി​ഗ് ഗോ​ൾ കീ​പ്പ​റു​ടെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് പി​എ​സ്ജി​ക്ക് ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത് ഡി ​മ​രി​യ​യാ​യി​രു​ന്നു. നെ​യ്മ​റി​ന്‍റെ ഫ്ലി​ക്ക് പാ​സ് സ്വീ​ക​രി​ച്ച് ഒ​രു ടാ​പി​ന്നി​ലൂ​ടെ ഡി ​മ​രി​യ ഗോ​ൾ നേ​ടി. 56-ാം മിനിറ്റിൽ ഡി ​മ​രി​യ​യു​ടെ ക്രോ​സി​ൽ നി​ന്ന് യു​വാ​ൻ ബെ​ർ​ന​റ്റ് പി​എ​സ്ജി​ക്ക് വേ​ണ്ടി മൂ​ന്നാം ഗോ​ൾ നേ​ടി.

ഫൈ​ന​ലി​ൽ ബ​യേ​ൺ മ്യൂ​ണി​ക്ക്-​ലി​യോ​ൺ സെ​മി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പി​എ​സ്ജി നേ​രി​ടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top