Breaking News

പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം; 53 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം . 53 പേർക്കാണ് ഇവിടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 50 തടവുകാർക്കും ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ജയിലിലെ രോഗ ബാധിതരുടെ എണ്ണം 218 ആയി. ഇന്ന് 115 പേരില്‍ നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം കണ്ടെത്തിയത്.
ആൻ്റിജൻ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജയിലിലെ തടവുകാർക്ക് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top