Business

കല്യാൺ സിൽക്സ് ജീവനക്കാർക്ക് ഓണം ബോണസ്/ലീവ് സാലറി മുഴുവനായും നൽകും;ഓഗസ്റ്റ് 10നകം അക്കൗണ്ടിൽ

തൃശ്ശൂർ: കല്യാൺ സിൽക്സ്,ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് ഓണം ബോണസ്/ലീവ് സാലറി മുഴുവനായും നൽകും.ഈ മാസം 10 ന് മുൻപ് ജീവനക്കാരുടെ അക്കൗണ്ടിൽ സാലറി എത്തുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമൻ അറിയിച്ചു.മലയാളിയുടെ ദേശീയ ഉത്സവമായ ഓണം നിറഞ്ഞ മനസ്സോടെ എല്ലാവരും ആഘോഷി ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഓണം ബോണസ്/ലീവ് സാലറി നൽകാൻ തീരുമാനം എടുത്തതെന്ന് അദ്ദേഹം അറിയിച്ചു.


കോവിഡ്‌ 19 വാണിജ്യ മേഖലക്ക് വലിയ പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്‌.സമൂഹ വ്യാപനത്തിലേക്ക്‌ എത്തിയതോടെ കാര്യങ്ങള് കൂടുതൽ സങ്കീർണമായി. കല്യാൺ സിൽക്സ്/ഹൈപ്പർ മാർക്കറ്റ് ശൃംഖലയിലെ പല ഷോറൂമുകളും കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെട്ടിരിക്കുന്നത് കൊണ്ട് അവയുടെ പ്രവർത്തനം പോലും നിർത്തി വയ്ക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.രോഗവ്യാപനത്തിന്റെ തീവ്രത നോക്കി ഷോറൂമുകളുടെ പ്രവർത്തനം ക്രമീകരിക്കേണ്ട അവസ്ഥയാണുള്ളത്. എന്നിരുന്നാലും കല്യാൺ സിൽക്സ്/ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിൽ ഒരാൾക്ക് പോലും രോഗബാധ ഉണ്ടായിട്ടില്ലെന്നത് വലിയ ആശ്വാസം നൽകുന്നു.വീട്ടു വീഴ്ചയ്യില്ലാത്ത മുൻകരുതൽ കൈക്കൊണ്ടത് കൊണ്ടാണ് അത് സാധിച്ചത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ട് ജീവനക്കാരും കുടുംബാംഗങ്ങളും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top