Breaking News

സ്വകാര്യ ലാബുകളിൽ 625 രൂപയ്ക്ക് കൊവിഡ് പരിശോധന; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി.

ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും റിയല്‍ ടൈം പി.സ‍ി.ആ‍ര്‍ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ‍‍ര്‍.ടി- പി.സി.ആ‍ര്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ.

നേരത്തെ കൊവിഡ് രോ​ഗിയെ ഡിസ്ചാ‍ര്‍ജ് ചെയ്യാനും രണ്ട് പി.സി.ആ‍ര്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ 14 ദിവസം കഴിഞ്ഞ് ഒരു ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാണ് രോ​ഗമുക്തി ഉറപ്പിക്കുന്നത്.

നിലവില്‍ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളില്‍ രോ​ഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്ബായും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനകം ഫലം അറിയാം എന്നതാണ് ആന്റിജന്‍ പരിശോധനയുടെ പ്രധാന നേട്ടം.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1162 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഇന്നലെ ഉച്ചയ്ക്ക് ശേഷം വന്ന മൂന്ന് ജില്ലകളിലെ 425 കേസുകളും ഇന്നത്തെ 885ഉം ചേര്‍ത്താണ് പുതിയ കണക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top