Latest News

ആദ്യം നെഗറ്റീവ്,പിന്നെ പോസിറ്റീവ്,കോവിഡ് പരിശോധനയിലൂടെ യുവാവിന് നഷ്ടമായത് 85,000 രൂപ

തിരുവനന്തപുരം: പ്രവര്‍ത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബില്‍ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റിയതോടെ പണം നഷ്ടമായതായി യുവാവിന്റെ പരാതി.വിദേശ യാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നല്‍കിയ തെറ്റായ ഫലം 85,000 രൂപയുടെ നഷ്ടുമുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ കിഴക്കെ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക് പൂട്ടിച്ചു. വിദേശ യാത്രക്കായി 21 നാണ് അരുണ്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഫലം നെഗറ്റീവ് എന്ന് സ്ഥാപനം വൈകിട്ടോടെ അരുണിനെ രേഖാമൂലം അറിയിച്ചു.

25 ന് വിദേശത്ത് പോകുന്നതിനായി തുടര്‍ന്ന് അരുണ്‍ 85000 രൂപ ചെലവിട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി പത്തോടെ സ്ഥാപനത്തില്‍ നിന്നു അരുണിനെ ബന്ധപ്പെട്ട് ഫലം പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു.

ആദ്യം ലഭിച്ച ഫലവുമായി അരുണ്‍ നേരിട്ട് എത്തിയതോടെ ലാബ് അധികൃതര്‍ അത് വാങ്ങി നശിപ്പിക്കാനൊരുങ്ങി. തുടര്‍ന്നാണ് പരാതി നല്‍കിയത്. ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും പ്രവര്‍ത്തനത്തിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയാണ് അനുമതി നിഷേധിച്ചതെന്ന് നഗരസഭാ ചെയര്‍പഴ്സന്‍ എസ് കുമാരി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top