Breaking News

ഇന്ത്യ – യു എ ഇ വിമാന സർവ്വീസ് പുനരാരംഭിച്ചു

ഡൽഹി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാർജ എന്നിവിടങ്ങിലേക്കാണ് സർവീസുകൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ജുലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേർ യുഎഇയിൽ തിരിച്ചെത്തിയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിർദ്ദേശം. ഐ.സി.എ., ജി.ഡി.ആർ.എഫ്.എ. അനുമതി ഉള്ള താമസവിസക്കാർക്ക് മാത്രമാണ് യുഎഇയിൽ ഇപ്പോൾ തിരിച്ചെത്താൻ കഴിയുക.

കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താൽ റദ്ദാക്കാനാകില്ല. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കൊവിഡ് 19 പിസിആർ പരിശോധനാഫലം കരുതണം.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അബുദാബി, ഷാർജ എന്നിവിടങ്ങളിലെത്താൻ കൊവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1 മുതൽ ദുബായിലും കുട്ടികൾക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top