Latest News

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു; ‌മേയ് 17ഓടെ ആദ്യ സര്‍വീസ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് പ​തി​നേ​ഴോ​ടെ പു​ന​രാ​രം​ഭി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. വാ​ണി​ജ്യ​വി​മാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന​വ​ട്ട ത​യ്യാ​റെ​ടു​പ്പു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി​യും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നും തി​ങ്ക​ളാ​ഴ്ച വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചെ​ന്ന് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ എ​യ​ര്‍​ലൈ​ന്‍ കമ്പനികള്‍ ത​യാ​റാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വി​മാ​ന​ക്ക​ന്പ​നി​ക​ള്‍. ഡ​ല്‍​ഹി, മു​ബൈ, ബം​ഗ​ളു​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ആ​ദ്യം സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 25 ശ​ത​മാ​നം റൂ​ട്ടു​ക​ളി​ലാ​ണു സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​ത്തി​ച്ചേ​രാ​ന്‍ ര​ണ്ടു​മ​ണി​ക്കൂ​റി​ല്‍ താ​ഴെ സ​മ​യം വേ​ണ്ട​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യി​ല്ല. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മൊ​ബൈ​ലി​ല്‍ ആ​രോ​ഗ്യ​സേ​തു ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top