Business

പണത്തിന് ആവശ്യമോ? സ്വർണം വിൽക്കാം,പണയം വേണ്ട;പഴയ സ്വർണ്ണത്തിന് ഉടനടി പണവുമായി ജോയ് ആലുക്കാസ്

കൊച്ചി:സ്വർണം ആകർഷകമായ ഒരു ആഭരണം എന്നതിലുപരി നാളെയ്ക്ക്‌ ആയുള്ള മികച്ച നിക്ഷേപങ്ങളിൽ ഒന്നാണ്.പണത്തിനു അടിയന്തിര ആവശ്യം വരുമ്പോഴും, കോവിഡ് പ്രതിസന്ധി കാലത്തും ഒക്കെ ആദ്യം ചിന്തിക്കുക സ്വർണം പണയം വക്കുക എന്നതായിരിക്കും.എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വർണാഭരണങ്ങൾ അമിത പലിശയ്ക്ക് പണയം വയ്ക്കുന്നതിനേക്കാൾ വിൽക്കുന്നത് തന്നെയാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ
സ്വർണ്ണാഭരണങ്ങൾ ഇനി ഉയർന്ന മൂല്യത്തിൽ വിൽക്കുന്നതിന് അവസരം ഒരുക്കിയിരിക്കുകയാണ് സ്വർണാഭരണ വിപണന രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസ്.
ലോകമെങ്ങും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് ഒപ്പം സ്വർണവിലയും ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണ്ണ വിപണിയിലെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾ പരമാവധി മൂല്യതോടെ വിറ്റ് പണം നേടുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ജോയ് ആലുക്കാസ്.സ്വർണവില കുതിച്ചുയർന്നു കൊണ്ടിരിക്കുന്നതിനാൽ ഏറ്റവും ഉയർന്ന വിലയ്ക്ക് സ്വർണ്ണം വിൽക്കാവുന്ന അസുലഭ അവസരമാണ് ജോയ് ആലുക്കാസിൽ ഇപ്പോഴുള്ളത്.കൈമാറുന്ന സ്വർണ്ണത്തിൻറെ പണം ഉടനടി ഉപഭോക്താവിന് ഷോറൂമുകളിൽ നിന്നും കൈപ്പറ്റാവുന്നതിനാൽ പഴയ സ്വർണ്ണം വിൽക്കുന്നതിനെ കുറിച്ച് ഇനി ആശങ്ക വേണ്ട.പഴയ സ്വർണാഭരണങ്ങൾ ഏതു ജ്വല്ലറിയിൽ നിന്നും പർച്ചേസ് ചെയ്തത് ആയാലും വിപണിയിലെ ഏറ്റവും ഉയർന്ന വില നൽകി ജോയ് ആലുക്കാസ് ഷോറൂമുകളിൽ തിരിച്ചെടുക്കുന്നു.കൂടാതെ പഴയ സ്വർണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ എക്സ്ചേഞ്ച് ചെയ്ത് ഏറ്റവും പുതിയ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങൾ ആക്കി മാറ്റുന്നതിനുള്ള സൗകര്യവും ജോയ്ആലുക്കാസ് കസ്റ്റമേഴ്സിന് ഒരുക്കിയിരിക്കുന്നു.

ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന്‌ അധികം കാത്തു നിൽക്കാതെ തന്നെ എത്രയും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി KYC/RTGS നിബന്ധനകൾ പാലിച്ചുകൊണ്ട് ഉടൻ തന്നെ പണം കസ്റ്റമർക്ക് കൈമാറും.സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കി നിലവിലെ ഏറ്റവും ഉയർന്ന വിലയിൽ തന്നെ സ്വർണാഭരണങ്ങൾ വിൽക്കാവുന്നതാണ്.

www.joyalukkas.com എന്ന വെബ്സൈറ്റ് മുഖേന ഉപഭോക്താക്കളുടെ മനസ്സിനിഷ്ടപ്പെട്ട ഡിസൈനുകളിലും പാറ്റേണുകലിമുള്ള ആഭരണങ്ങൾ ജോയ് ആലുക്കാസിന്റെ കളക്ഷനൂകളിൽ നിന്നും തിരഞ്ഞെടുക്കാവുന്ന അവസരവും ഉണ്ട്. മനസ്സിനിഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ വിലയും കുറഞ്ഞ ശതമാനം മാത്രം നൽകി അഡ്വാൻസ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നു.
അഡ്വാൻസ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി സ്വർണം ബുക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ പർച്ചേസ് ചെയ്യുമ്പോൾ അതിൽ ഏതാണ് കുറഞ്ഞ വില, ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കി വിലവർധനവിൽ നിന്നും രക്ഷ നേടാനുള്ള അവസരവും ഉണ്ട്.

കോവിഡ് 19 ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ജോയ് ആലുക്കാസ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്.ഇതുകൂടാതെ കോൺടാക്ട്ലെസ് മോഡ് വഴി സുരക്ഷിതമായ ഈസി ബില്ലിംഗ് സൗകര്യവും ഇപ്പോൾ ജോയ് ആലുക്കാസ് ഷോറൂമുകളിൽ നിലവിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top