Business

പുതിയ റെക്കോഡിൽ സ്വർണ്ണവില ; പവന് 37,400

കൊച്ചി:തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് സ്വർണ്ണ വില . വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്.

ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ച പവന് 36,760 രൂപയായി വർധിച്ചിരുന്നു.

ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 കടന്നു. എംസിഎക്സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്.

സമീപഭാവിയിൽ അന്താരാഷ്ട്ര വില 2,000 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതനുസരിച്ചാണെങ്കിൽ കേരളത്തിൽ പവൻവില 40,000 രൂപ കടക്കും.

ലോകമെമ്പാടും കോവിഡ് ഉയർന്നുകൊണ്ടിരിക്കുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top