Latest News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം ; മരിച്ചത് കാസർകോട് മലപ്പുറം സ്വദേശികൾ

കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കാസർകോട് മലപ്പുറം സ്വദേശികളാണ് മരിച്ചത്.
കാസർകോട് കുമ്പള അബ്ദുൾ സ്വദേശി അബ്ദുൾ റഹ്മാൻ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഹൃദയ സംബന്ധമായ അസുഖത്തിന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൾ റഹ്മാൻ. കോവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ ആണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. 71 വയസ്സായിരുന്നു.മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 18 നാണ് അബ്ദുൾ ഖാദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹം ഉൾപ്പെടെ യുള്ള രോഗങ്ങൾ ഇയാൾക്കുണ്ടായിരുന്നു. അബ്ദുൾ ഖാദറിൻ്റെ രോഗ ഉറവിടം വ്യക്തമല്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top