കൊല്ലം: നിലമേൽ എൻ എസ് എസ് കോളജിൽ ഇന്ന് നടത്താനിരുന്ന കേരള സർവ്വകലാശാലാ നാലാം സെമസ്റ്റർ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. നിലമേൽ കണ്ടയ്ൻമെൻ്റ് സോൺ ആണ്.
ആശങ്ക ഉയർത്തുന്ന കണക്കുകളാണ് കൊല്ലത്തു നിന്നും ഉണ്ടാവുന്നത്. ജില്ലയുടെ മിക്കയിടങ്ങളിലും സമ്പർക്ക രോഗികൾ കുടി വരികയാണ്. നിലമേൽ കുളത്തൂപ്പുഴ പഞ്ചായത്തുകൾ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.