മാന്നാർ : വർഷങ്ങളായി മഴക്കാലത്ത് ചോർന്നൊലിച്ച് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡ്ഡിൽ താമസിച്ചിരുന്ന 6 അംഗ കുടുംബത്തിന് വീടൊരുങ്ങുന്നു. മാന്നാർ പാവുക്കര പുത്തൻചിറ പടീറ്റേതിൽ കുഞ്ഞമ്മക്കും കുടുംബത്തിനു മാണ് സജി ചെറിയാൻ MLA ചെയർമാനായ കരുണ പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റി യും
മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.എ. കരീം ചെയർമാനായുള്ള ചോരാത്ത വീട് പദ്ധതിയും ചേർന്ന് വീട് നിർമ്മിച്ച് നൽകുന്നത്.ഇവർക്ക് ആകെയുള്ള 3 സെന്റ് സ്ഥലത്ത് ഒന്നര വർഷം മുമ്പ് അടിത്തറ കെട്ടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർന്ന് പണിയാൻ കഴിഞ്ഞില്ല’ കൂലിപ്പണിക്കാരനായ മരുമകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ മകളുടെയും അധ്വാനം കൊണ്ടാണ് ഈ ആറംഗ കുടുംബം കഴിയുന്നത്.വീടിന്റെ നിർമ്മാണോദ്ഘാടനവും കട്ടള വെപ്പ് കർമ്മവും സജി ചെറിയാൻ MLA നിർവഹിച്ചു.പ്രൊഫ. പി.ഡി. ശശിധരൻ അധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം കരുണ പാലിയേറ്റീവ് സെക്രട്ടറി എൻ.ആർ.സോമൻ പിള്ള കെ.എം. അശോകൻ, റോയി പുത്തൻപുരക്കൽ, എൻ.പി. ദിവാകരൻ, ടൈറ്റസ് പി.കുര്യൻ, ലില്ലി അലക്സ്, ബഷീർ പാലക്കീഴിൽ, റ്റി.ജി.മനോജ്, സജി എബ്രഹാം, കെ.പി. ഗോപി ,ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡിനുള്ളിൽ താമസിച്ചിരുന്ന ആറംഗ കുടുംബത്തിന് വീടൊരുങ്ങുന്നു
By
July 22, 2020 9:44 pm