Kerala

സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സജി ചെറിയാന്‍ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുമായിരുന്നു മുഖ്യ എതിരാളികള്‍. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലുടെയാണ് സജി ചെറിയാന്‍ നിയമസഭയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top