ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലി പഴയ വില്ലേജ് ഓഫീസ് ജംഗ്ഷനിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ചിങ്ങോലി നെടിയത്ത് വീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാം (31) ആണ് മരിച്ചത്.
രാത്രി എട്ടിന് റോഡിലെ സംഘർഷത്തിനിടെ വെട്ടേറ്റ് പരിക്കേറ്റ ജയറാമിനെ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ബിനുരാജും കൂട്ടരും ഉടൻതന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ.