Latest News

അതീവ ജാഗ്രതയിൽ എറണാകുളം, കൂടുതൽ കണ്ടയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

കൊച്ചി: സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കൂടുതൽ കണ്ടയ്ൻമെൻ്റ് സോണുകൾ ഏർപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ച 97 പേരിൽ 88 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ക്ലസ്റ്ററിൽ 19 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. അലുവയിൽ 37 പേർക്കും കീഴ്മാട് 15 പേർക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ 48, 35 വാർഡുകളിൽ പുതിയതായി നിയന്ത്രണം ഏർപ്പെടുത്തി. എടത്തല ഗ്രാമ പഞ്ചായത്ത് 5,4 വാർഡുകൾ ചൂർണ്ണിക്കരയിലെ 14, കാലടിയിലെ 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റുർ – നീലീശ്വരം 17, ശ്രീമൂലനഗരം 16 എന്നീ വാർഡുകളാണ് പുതിയ കണ്ടയ്ൻമെൻ്റ് സോണുകൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top