കോട്ടയം: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരി മരിച്ചു . പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യയാണ് മരിച്ചത് . സഹോദരനൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് മരണം സംഭവിച്ചത്.
വെളളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ അതുല്യയുടെ സഹോദരൻ വീടിന് പുറത്തേക്ക് ഇറങ്ങി. സഹോദരനൊപ്പം പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അതുല്യയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയത്.
ഓട്ടോ ഡ്രൈവറാണ് അതുല്യയുടെ പിതാവ് സനീഷ്.
വെള്ളുത്തുരുത്തി ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അതുല്യ സനീഷ് . മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.