Latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൻ്റെ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത. സ്പ്രിംക്ളറിൽ അടക്കം പിണറായിയെ പിന്തുണച്ച നേതാക്കൾ പുതിയ വിവാദത്തിൽ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.

നാല് വർഷത്തെ പിണറായി ഭരണത്തിൽ ഏറ്റവും വലിയ നാണക്കേടിലാണ് സിപിഎം. മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, യുഎപിഎ വിവാദത്തിലും, സ്പ്രിംഗ്ലർ ആക്ഷേപങ്ങളിലും ഇടത് നയം മറന്ന് മുഖ്യമന്ത്രിയെ പിന്തുണച്ച പാർട്ടി, സ്വർണ്ണ കള്ളക്കടത്ത് കേസിൽ എന്ത് നിലപാട് എടുക്കും എന്നതാണ് ഇന്നത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top