Latest News

കോവിഡ് പ്രതിരോധം: ലോകത്തിന് മുഴുവനുള്ള വാക്സിൻ നിർമ്മിക്കാൻ ഇന്ത്യയ്ക്കാവും; ബിൽ ഗേറ്റ്സ്

ന്യൂഡൽഹി:ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇവിടത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യൻ ഫാർമ വ്യവസായം മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടുന്നതിന് ഇന്ത്യ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ രാജ്യമാണെന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. നഗരകേന്ദ്രങ്ങളിലെ വലിയ ജനസാന്ദ്രതയും ആളുകൾ പലയിടങ്ങളിലും സഞ്ചരിക്കുന്നതും വ്യാപനം കൂടാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top