ഡൽഹി: ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിൻ്റെ വിലയിലാണ് വർദ്ധന. ലിറ്ററിന് 13 പൈസയാണ് കൂട്ടയത്. നിലവില്‍ 76.80 പൈസയാണ് ഡീസലിന്റെ വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിലവില്‍ 80.59 രൂപയാണ് പെട്രോളിന്റെ വില.
ഒരാഴ്ച്ച മുമ്പുവരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി എണ്ണ വില വര്‍ധിപ്പിച്ചാണ് ഇപ്പോഴത്തെ വിലയിലേക്ക് ഡീസല്‍, പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് പത്തും ഡീസലിന് 11.24 രൂപയുമായിരുന്നു വര്ധിപ്പിത്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണ വില വര്‍ധിപ്പിക്കാതിരുന്ന എണ്ണക്കമ്പനികള്‍ ഇന്ന് എണ്ണ വില ഉയർത്തുകയായിരുന്നു