ഇടുക്കിയിലെ ആമയാറിൽ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ് മരം വീണത്. അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ മേൽ മരം ഒടിഞ്ഞ് വീണു; ഒരാൾ മരിച്ചു
By
July 15, 2020 11:27 am