Latest News

സർവകാല റെക്കോർഡിൽ സ്വർണ്ണവില: പവന് 36,680

കൊച്ചി: സ്വർണവില ഇന്ന് വീണ്ടും പുതിയ ഉയർന്നു. 36,680 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഒറ്റ ദിവസം വർധിച്ചത്. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 36,600 എന്ന റെക്കോർഡ് ഭേദിച്ചാണ് മഞ്ഞലോഹം പുതിയ ഉയരം കീഴടക്കിയത്. ഗ്രാമിന്റെ വില 35 രൂപ വർധിച്ച് 4,585 ആയി.


കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 36,400 ആയിരുന്നു സ്വർണവില. ഒമ്പതിന് റെക്കോർഡ് നിലവാരത്തിലെത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തി വില താഴുകയായിരുന്നു. നാല് ദിവസത്തിനിടെ 200 രൂപ താഴുകയും ചെയ്തിരുന്നു.

സ്വർണവില ഇനിയും മുന്നോട്ട് കുതിക്കുമെന്നുതന്നെയാണ് വില വർധനയിലുള്ള ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top