കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേര്‍ക്കാണ് തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്ത് മെമ്ബര്മാരുമുണ്ട്. നേരത്തെ തൂണേരിയില്‍ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്ബര്‍ക്കത്തില്‍ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്.
തൂണേരി പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും സ്രവം പരിശോധനക്കെടുക്കും.പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി.
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കത്തിലുടെയാണ് രോഗം വന്നത്.