ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 34 ആയി.
ഞായറാഴ്ച പുലർച്ചെയാണ് നസീറിന്റെ മരണം സംഭവിച്ചത്. ജൂലൈ ആദ്യവാരമാണ് സൗദി അറേബ്യയിൽ നിന്ന് നസീർ ആലപ്പുഴയിൽ എത്തിയത്. ഇദ്ദേഹം അർബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് പരിശോധനാ ഫലം പുറത്ത് വന്നത്.
രോഗവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. അതോടൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലും ചകിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.