Breaking News

സമ്പർക്കകേസുകൾ കൂടുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു  സമ്പർക്ക കേ​സു​ക​ൾ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വെ​ള്ളി​യാ​ഴ്ച സമ്പർക്കം വഴി മാ​ത്രം 204 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രി​ൽ​നി​ന്നാ​ണു പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ടു​ക​ൾ വ​രു​ന്ന​ത്. സ​ന്പ​ർ​ക്ക കേ​സു​ക​ൾ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ജൂ​ണ്‍ 9.63 ശ​ത​മാ​ന​മാ​യി​രു​ന്നു സ​ന്പ​ർ​ക്ക കേ​സു​ക​ളു​ടെ തോ​ത്. ജൂ​ണ്‍ 27-ന് 5.11 ​ശ​ത​മാ​ന​മാ​യി. ജൂ​ണ്‍ 30-ന് 6.16 ​ശ​ത​മാ​ന​മാ​യി. വ്യാ​ഴാ​ഴ്ച​ത്തെ ക​ണ​ക്കി​ൽ അ​ത് 20.64 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ത്ത് 416 പേ​ർ​ക്കാ​ണു പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. 112 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top