Breaking News

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം,ഇന്ന് 416 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് 123 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 

ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.

സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്നാണ് പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകൾ വരുന്നത്.സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂൺ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27-ന് 5.11 ശതമാനമായി. ജൂൺ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top