Breaking News

കവളപ്പാറ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സ്നേഹഗ്രാമത്തിലൂടെ വീടുകൾ കൈമാറി

നിലമ്പൂർ: മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സ്നേഹഗ്രാമം പദ്ധതിയിലൂടെ പണി പൂർത്തിയാക്കിയ വീടുകൾ കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, യൂണീസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ് ഗോപിനാഥ് മുതുകാട്,നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ, ജ്യോതി ലാബ്സ് പ്രതിനിധികളായ കൃഷ്ണദാസ്, അഖിൽ സതീഷ്, വിഷ്ണു, ഷംസീർ, തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, മുജീബ്, ഗഫൂർ എന്നിവർ പങ്കെടുത്തു.

നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എംപി രാമചന്ദ്രൻ ആണ് ഒന്നര ഏക്കറിൽ 15 സ്നേഹ വീടുകൾ നിർമ്മിച്ച് നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top