നിലമ്പൂർ: മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സ്നേഹഗ്രാമം പദ്ധതി പൂർത്തീകരിച്ചു.
സ്നേഹഗ്രാമത്തിലെ വീടുകളുടെ താക്കോൽ ദാനം നാളെ രാവിലെ 11 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, യൂണീസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ് ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്ന് നിർവഹിക്കും.
നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എംപി രാമചന്ദ്രൻ ആണ് ഒന്നര ഏക്കറിൽ 15 സ്നേഹ വീടുകൾ നിർമ്മിച്ച് നൽകിയത്.