ഡല്‍ഹി: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് ജയം. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്.
വേണുഗോപാലിന് 64 വോട്ട് ലഭിച്ചു. കോൺഗ്രസിൽ നിന്ന് മത്സരിച്ച നീരജ് ദങ്കിയും രാജ്യസഭയിലെത്തി. ഇദ്ദേഹത്തിന് 59 വോട്ട് ലഭിച്ചു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്
By
June 19, 2020 6:32 pm