ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബിജെപി വക്താവിനെ പോലെയാണു സംസാരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോദി സര്‍ക്കാര്‍ രാജ്ഭവനുകളെ എങ്ങനെ രാഷ്ട്രീയവല്കരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാത്മ ഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും നല്കിയ വാക്കാണു പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.
ഗവര്‍ണര്‍ സംസാരിക്കുന്നതു ബിജെപി വക്താവിനെ പോലെയെന്ന് കെ.സി. വേണുഗോപാല്‍
By
December 22, 2019 7:37 pm