തൃശൂര്‍: രണ്ടു പ്രളയങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ബലക്ഷയം സംഭവിച്ച വീടിന്റെ ചുമര് വീണ് വീട്ടമ്മ മരിച്ചു. വീടിന്റെ ഇറയത്തിരുന്നു മീന്‍ നന്നാക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നു. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം കളരിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) മരിച്ചത്.
ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. ഒപ്പമുണ്ടായിരുന്ന ഭര്തൃസഹോദരന് അശോകന്റെ കാലിനു സാരമായി പരുക്കേറ്റു. വിണ്ടുകീറി നിന്നിരുന്ന ചുമര് മഴയില്‍ കുതിര്‍ന്നാണു വീണത്. വത്സലയെ അഗ്നിരക്ഷാസേനയെത്തിയാണു പുറത്തെടുത്തത്.
Wall fell on house wife.