Kerala

ക​ണ്ണൂ​രി​ല്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: ശ്രീ​ക​ണ്ഠ​പു​രം പാ​റ​ക്ക​ട​വ് കൂ​ട്ടു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ മ​നീ​ഷ് (20), അ​രു​ണ്‍ (19), സ​നൂ​പ് (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് വേ​ണ്ടി​യു​ള​ള തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. അ​രു​ണ്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റും സ​നൂ​പ് കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യും മ​നീ​ഷ് ബൈ​ക്ക് മെ​ക്കാ​നി​ക്കു​മാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്താ​യ പ​യ്യാ​വൂ​രി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജി​ത്തി​നോ​ടൊ​പ്പ​മാ​ണ് മൂ​വ​രും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. അ​ജി​ത്ത് ക​ര​യ്ക്കി​രു​ന്നെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​രും കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. നീ​ന്തു​ന്ന​തി​നി​ടെ മൂ​വ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top