കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ചോയി ബസാര്‍ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം – മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന പ്രീതി ബസില്‍ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബസ് ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്ന് രണ്ട് ദിവസം സര്‍വീസ് നടത്തിയെങ്കിലും നഷ്ടം സഹിക്കാതെ ആയപ്പോള്‍ മുതലാളിമാര്‍ സര്‍വീസ് നിര്‍ത്തി. ഈ ദിവസങ്ങളില്‍ സന്തോഷ് ജോലിക്ക് പോയിരുന്നു. സന്തോഷിന് കടുത്ത സാമ്ബത്തിക ബാധ്യതയുള്ളതിനാലുമാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. രണ്ട് കുട്ടികളുമുണ്ട്.
ഇന്നലെ വീട്ടില്‍ നിന്ന് ലോറിയില്‍ ജോലി ശരിയായെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോലിയില്ലാതെ അധികകാലം പോകാനാകില്ലെന്നും സന്തോഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് സന്തോഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
By
June 7, 2020 11:29 pm