അഖിലും പ്രതിയായ യുവാവിന്റെ സഹോദരിയും തമ്മിൽ ദീർഘ നാളായി പ്രണയത്തിലായിരുന്നു. ഇതിനെ സഹോദരൻ എതിർത്തിരുന്നു. എന്നാൽ ഇരുവരും പ്രണയം തുടർന്നതിലുള്ല വൈരാഗ്യമാണ് കത്തികുത്തിൽ അവസാനിച്ചത്. അഖിലിന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റേത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. മുറിഞ്ഞ് വിടാറായ കൈ തുന്നിച്ചേർക്കാനായി അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള നടുറോഡിലിട്ട് വെട്ടി
By
June 8, 2020 8:04 am