കല്‍പ്പറ്റ: മൂലങ്കാവില്‍ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുള്ളിപ്പുലി വീണ സംഭവത്തില്‍ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരമാണ് ഏലിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.
കൃഷി നശിപ്പിക്കാനെത്തുന്ന പന്നി അടക്കമുള്ള വന്യമൃഗങ്ങളെ പിടികൂടുന്നതിനായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.ഏലിയാസിന്റെ വീട്ടില്‍ നിന്ന് അഞ്ച് കമ്ബി കുരുക്കുകള്‍ കണ്ടെടുത്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു പുലി കെണിയില്‍ വീണത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കെണിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.