Entertainment

നടൻ ടൊവിനോ വീണ്ടും അച്ഛനായി

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്.

View this post on Instagram

😇

A post shared by Tovino Thomas (@tovinothomas) on

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള​ ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്.

ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top