കോട്ടയം : കോട്ടയം വാകത്താനം തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയില്‍ വിജയനെ (78)യാണ് വാകത്താനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ അച്ഛന് അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒപ്പം പെണ്‍കുട്ടിയുടെ അമ്മയും ഉണ്ട്. ഇവരെ ഫോണില്‍ വിളിക്കാന്‍ പെണ്‍കുട്ടി വിജയൻറെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലമായി മുറിയില്‍ കയറ്റി സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടി വിട്ടു.വീട്ടില്‍ നിന്ന് പെണ് കുട്ടി ഓടി രക്ഷപ്പെട്ടു മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്
തുടര്‍ന്നു പ്രതിയ്ക്കെതിരെ പോക്സോ കേസ് ചുമത്തിയ പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.