Kerala

ഓണ്‍ലൈന്‍ ക്ലാസിലൂടെ നാളെ അധ്യായന വര്‍ഷത്തിന് തുടക്കം; ടൈംടേബിള്‍ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും  യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലൂടേയും ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്‌കൂളുകളിലെ പ്രധാനാധ്യപകര്‍ സ്വകരിക്കണം. ഫസ്റ്റ് ബെൽ എന്ന പേരിലാണ് പ്രത്യേക ഓൺലൈൻ ക്ലാസ് പരിപാടി നടത്തുന്നത്. 

തിങ്കളാഴ്​ചത്തെ ടൈംടേബിള്‍

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്​സ്​, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്​: 11.00 മണിക്ക്​ ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന്​ ജീവശാസ്ത്രം. പ്രൈമറി വിഭാഗത്തില്‍

ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസിന് ഒരു മണിക്ക്​ മലയാളം.

നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്​.

അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക്​ യഥാക്രമം 2.00, 2.30, 3.00.

എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക്​ രസതന്ത്രം.

ഒമ്ബതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്​. അഞ്ച്​ മണിക്ക്​ ഗണിതശാസ്ത്രം.

പ്ലസ് ടു ക്ലാസിലുള്ള നാല്​ വിഷയങ്ങളും രാത്രി ഏഴ്​ മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും.

മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top