തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകൾ ആക്കി. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശ്ശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്സ്പോട്ടുകളിൽ കണ്ടെയ്ൻമെന്റ് സോണുകളില്ല. നിലവിൽ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി
By
May 31, 2020 6:19 pm