Kerala

ബോധി ഫൗണ്ടേഷൻ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിച്ചു;കൊറോണക്കാലത്തും സഹായഹസ്തവുമായി ബോധി ഫൗണ്ടേഷൻ

ബോധി ഫൗണ്ടേഷൻ ലോഗോ പ്രകാശനം ഭരണനിർവഹണ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. പ്രകാശനച്ചടങ്ങിൽ കേരളവിഷൻ ചാനൽ എം ഡി രാജ്മോഹൻ മാമ്പ്ര, ബോധി ഫൗണ്ടേഷൻ സ്ഥാപകൻ രഞ്ജിത്ത് കല്ലറക്കൽ, ട്രസ്റ്റിമാരായ ഷമീർ വളവത്, എൽസൺ ഏലിയാസ്,അഷ്കർ ബാബു എന്നിവർ നേതൃത്വം കൊടുത്തു. ട്രസ്റ്റ് അംഗങ്ങളായ ജെറിൻ ജോസ്, റെനീഷ് കുറ്റിപ്പുറം,സുഭാഷ് എടപ്പാൾ എന്നിവർ പങ്കെടുത്തു. മൂന്നു വർഷങ്ങൾക്കു മുമ്പ് വിശക്കുന്നവർക്ക് ദിവസവും ഒരു പൊതിച്ചോർ എന്ന രീതിയിൽ ആരംഭിച്ച ബോധി ഫൗണ്ടേഷന് ദിവസവും 10 പൊതിയിൽ നിന്നും 300 പൊതിയിലോട്ടു എത്താൻ സാധിച്ചു. കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ബോധി ഫൗണ്ടേഷൻ അർഹിക്കുന്ന മേഖലയിൽ സഹായം എത്തിക്കുവാനും,ഈ കൊറോണ കാലത്ത് രാജ്യം ലോക്ക്ഡൗൺ ആയപ്പോൾ ബോധി ഫൗണ്ടേഷൻ ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് രൂപം കൊടുത്ത് 3000 കുടുംബങ്ങൾക്ക് പലവ്യഞ്ചന കിറ്റ്, അതുപോലെ തന്നെ വിഷുവിന് കണിവെള്ളരി അടങ്ങിയ പച്ചക്കറി കിറ്റ്, കിടപ്പു രോഗികൾക്ക് മരുന്നിനുള്ള ധനസഹായം,നിർധനരായ രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുവാനും, ഈ ചെറിയ പെരുന്നാളിന് കൊച്ചി,മട്ടാഞ്ചേരി,ചുള്ളിക്കൽ, പനയപിള്ളി,കലൂർ,എറണാകുളം നോർത്ത്,കാക്കനാട് മേഖലയിൽ ഫ്രഷ് ചിക്കൻ അടങ്ങിയ ബിരിയാണി കിറ്റ്,ഓട്ടോ തൊഴിലാളികൾക്ക് അരി, ഈ കൊറോണ കാലത്ത് സ്വന്തം കുടുംബത്തിന്റെ സുരക്ഷ പോലും വകവയ്ക്കാതെ നാടിന് വേണ്ടി പ്രവർത്തിച്ച പോലീസുകാർക്ക് അവരുടെ സുരക്ഷക്ക് വേണ്ടി മാസ്ക്,ഹാൻഡ് സാനിട്ടൈസർ, എസിപി ട്രാഫിക് വിജയൻ,ഡിസിപി ലോ ആൻഡ് ഓർഡർ,എറണാകുളം ലാൽജി എന്നിവരുടെ സാന്നിധ്യത്തിൽ നൽകുവാനും അതുപോലെ തന്നെ ഡ്യുട്ടിയിൽ ഉള്ള പോലീസുകാർക്ക് വൈകുന്നേരങ്ങളിൽ ചായയും പലഹാരങ്ങളും കേരളവിഷൻ ചാനൽ സഹകരണത്തോടെ നൽകുവാനും സാധിച്ചു.ഇതിനോട് അനുബന്ധിച്ച് മലപ്പുറം തവനൂർ ഉള്ള വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണം, മാസ്ക്,ഹാൻഡ് സാനിട്ടൈസർ എന്നിവ കേരളവിഷൻ ചാനൽ സഹകരണത്തോടെ കൊടുക്കുന്നതിനു തുടക്കം കുറിച്ചു.ഇതുപോലെയുള്ള നല്ല പ്രവർത്തനങ്ങൾക്ക് സഹകരിച്ച,സഹായിച്ച എല്ലാവരോടും ബോധി ഫൗണ്ടേഷൻ നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top