ലോകയുക്ത റിപ്പോർട്ടിന് പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഫേസ്ബുക് കുറിപ്പിലൂടെ ആണ് പ്രതികരണം.
മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് –
ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.