Education

എംജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 26 മുതല്‍; വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ പരീക്ഷയെഴുതാം

കോട്ടയം; എംജി സര്‍വകലാശാലയുടെ ബിരുദപരീക്ഷകള്‍ മെയ് 26 മുതല്‍ ആരംഭിക്കും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. അതാത് ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് പറഞ്ഞു. അതത് ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സര്‍വകലാശാല വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക.

ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ മേയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂണ്‍ 2, 3, 4 തീയതികളിലായി പ്രാക്ടിക്കല്‍ പരീക്ഷകളും പൂര്‍ത്തിയാക്കും. 

ആറാം സെമസ്റ്റര്‍ സിബിസിഎസ് (റഗുലര്‍, പ്രൈവറ്റ്‌), സിബിസിഎസ്‌എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 27നും അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്‌) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.

അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ്‌ പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top